KOYILANDY DIARY.COM

The Perfect News Portal

ശിക്കാരബോട്ട് സർവീസ് ഉദ്ഘാടനം ചെയ്തു

ശിക്കാരബോട്ട് സർവീസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: ജലടൂറിസം പദ്ധതിയുടെ ഭാഗമായി നെല്യാടിപ്പുഴയിൽ ലെഷർ ടൂറിസത്തിൻ്റെ നേതൃത്വത്തിൽ ശിക്കാരബോട്ട് സർവീസിന് തുടക്കമായി. കൊടക്കാട്ടും മുറിയിൽ വെച്ച് നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.

നഗരസഭാ വൈസ്ചെയർമാൻ കെ. സത്യൻ, മുൻ എം.എൽ.എ. കെ. ദാസൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. ടി. രാജൻ (മേപ്പയ്യൂർ), സി. കെ. ശ്രീകുമാർ (മൂടാടി), കെ. കെ. നിർമല (കീഴരിയൂർ), നഗരസഭാ കൗൺസിലർമാരായ പി. രത്നവല്ലി, വലിയാട്ടിൽ രമേശൻ, സി. പ്രജില, ഇ.കെ. അജിത്ത്, വി.പി. ഇബ്രാഹിംകുട്ടി, കെ. കെ. വൈശാഖ്, ടൂറിസം പദ്ധതി ചെയർമാർ കെ. ടി.
രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മാജിക് ഷോയും കളരിപ്പയറ്റും അവതരിപ്പിച്ചു.
Share news