ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനർക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. അസീസ് കച്ചേരിമുക്ക് കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ചെറുകുളത്ത് നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ എ. കെ ജാബിർ കക്കോടി അധ്യക്ഷനായി. റീജ കക്കോടി, എൻ. പി ഷാഹിദ, താഹിറ കുഞ്ഞമ്മദ്, കെ. പി ഷെറീന സംസാരിച്ചു.
