KOYILANDY DIARY.COM

The Perfect News Portal

ശാരികയെ അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ അനുമോദിച്ചു

കൊയിലാണ്ടി: ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കീഴരിയൂർ സ്വദേശിനി എ.കെ. ശാരികയെ കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ അനുമോദിച്ചു. ജീവിതത്തിൻ്റെ പ്രതിസന്ധികളോട് പോരടി ശാരിക നേടിയെടുത്ത വിജയം പുതിയ തലമുറക്ക് പ്രചോദനമാകുന്നതാണെന്ന് പ്രസിഡൻ്റ് എം. ആർ. ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
ശാരികയുടെ വിജയത്തിൻ്റെ പിന്നണിയിൽ കൈ താങ്ങായി നിന്ന മാതാപിതാക്കളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഇടപെടലുകളേയും അലയൻസ് ക്ലബ്ബ് അഭിനന്ദിച്ചു. ചടങ്ങിൽ ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, വി.പി. സുകുമാരൻ, രാഗം മുഹമ്മദ് അലി, വി.ടി. അബ്ദുറഹിമാൻ അലി അരങ്ങാടത്ത്, പി.കെ. ശ്രീധരൻ എ.വി. ശശി, കെ. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Share news