KOYILANDY DIARY.COM

The Perfect News Portal

ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.വിദ്യാർത്ഥികളായ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം നൽകരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയിൽ ഉന്നയിച്ചിരുന്നു. ഗൗരവകരമായ കുറ്റകൃത്യമെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു.

 

എന്നാൽ വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും, അവർക്ക് തുടർപഠനത്തിനും കോടതി അവസരമൊരുക്കി. ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്ന് ഷഹബാസിനെ സഹവിദ്യാർത്ഥികൾ ക്രൂരമായി മർദിച്ച് കൊലപെടുത്തിയത്. ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹർജിയിൽ വിധി പറയുന്നത്.

Share news