KOYILANDY DIARY.COM

The Perfect News Portal

വിഭജന ഭീതി ദിനം ആചരിക്കാനുള്ള ഗവർണറുടെ ഉത്തരവിനെതിരെ ഇന്ന് എസ് എഫ് ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം

സർവ്വകലാശാലകളിൽ ആഗസ്റ്റ് 14ന് വിഭജന ഭീതി ഓർമ്മദിനമായി ആചരിക്കുവാനുള്ള ചാൻസിലറുടെ ഉത്തരവിനെതിരെ എസ്എഫ്ഐ പ്രതിഷേധം. വർഗീയ നിലപാടുകൾ സർവകലാശാലകളിലേക്ക് ഗവർണർ അടിച്ചേൽപ്പിക്കുകയാണ്. ഇതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ചാൻസിലറുടെയും വൈസ് ചാൻസിലർമാരുടെയും കോലം കത്തിച്ചാണ് എസ്എഫ്ഐ പ്രതിഷേധം നടത്തുക.

അതേസമയം സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ കെ ശിവപ്രസാദമായി വിദ്യാർത്ഥികൾ ഇന്ന് ചർച്ച നടത്തും. ബിടെക് ഇയർ ഔട്ട് ഒഴിവാക്കുക, പരീക്ഷകൾ സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 7ന് സാങ്കേതിക സർവകലാശാലയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് ചർച്ച നടത്താൻ വി സി സമയം അനുവദിച്ചത്. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയിൽ എസ്എഫ്ഐ ഉന്നയിക്കും.

Share news