കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു

കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു. രാവിലെ ഏഴു മണിയോടെയാണ് മതില്‍ ഇടിഞ്ഞ് വീണത്. 1869 ല്‍ നിര്‍മിച്ച മതിലാണ് കനത്ത മഴയില്‍ തകര്‍ന്നത്. മുപ്പത് മീറ്ററോളം നീളത്തിലാണ് മതില്‍ ഇടിഞ്ഞത്. ജയില്‍ സൂപ്രണ്ട് പി.വിജയന്‍ സ്ഥലം സന്ദര്‍ശിച്ചു.

സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും തല്‍ക്കാലത്തേക്ക് ഷീറ്റ് വച്ച് ഇവിടം മറയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. അവധിയിലുള്ള ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചിട്ടുണ്ടെന്നും ജയിലിന്റെ നിലവിലെ സുരക്ഷ ഉറപ്പു വരുത്തുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

