KOYILANDY DIARY.COM

The Perfect News Portal

ബലിപെരുനാൾ ആഘോഷിച്ചു

മേപ്പയ്യൂർ: ഇബ്രാഹിം നബിയുടെയും ഇസ്മാഈൽ നബിയുടെയും ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ ഓർമ്മ പുതുക്കി മുസ്‌ലിം മത വിശ്വാസികൾ ബലിപെരുനാൾ ആഘോഷിച്ചു. പുതുവസ്ത്രമണിഞ്ഞും, അത്തറിൻ്റെയും ഊദിൻ്റെയും സുഗന്ധത്താൽ നൂറുകണക്കിന് വിശ്വാസികൾ പള്ളികളിൽ പെരുനാൾ നിസ്ക്കാരം നിർവ്വഹിച്ചു. മേപ്പയ്യൂർ-എളമ്പിലാട് ജുമുഅത്ത് പള്ളിയിൽ മഹല്ല് ഖാസി കെ. നിസാർ റഹ്മാനി പെരുനാൾ നിസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് പെരുനാൾ സന്ദേശവും നൽകി.
മേപ്പയ്യൂർ ടൗൺ പള്ളിയിൽ ശിഹാബ് മാഹിരി, കോരപ്ര മസ്ജിദുൽ ഹുദായിൽ ഫസൽ ദാ ഈ ദാരിമി പയ്യോളി, ചാവട്ട് ജുമുഅത്ത് പള്ളിയിൽ വി.കെ ഇസ്മാഈൽ മന്നാനി, മണപ്പുറം മഹല്ല് ജുമാ മസ്ജിദിൽ അബ്ദുൽ ലത്തീഫ് ദാരിമി, കീഴ്പ്പയ്യൂർ ജുമുഅത്ത് പള്ളിയിൽ മെഹബൂബ് അലി അശ്അരി, ഇരിങ്ങത്ത് ജുമാ മസ്ജിദിൽ അബ്ദുറഹിമാൻ ദാരിമി, ജനകീയ മുക്ക് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ അസ്‌ലം വാഫി, മേപ്പയ്യൂർ പുതിയോട്ടിൽ താഴനിസ്ക്കാരപ്പള്ളിയിൽ മൊയ്തീൻ കുട്ടി മന്നാനി എന്നിവർ പ്രാർത്ഥനയ്ക്കും പെരുനാൾ നിസ്കാരത്തിനും നേതൃത്വം നൽകി.
മേപ്പയ്യൂർ എളമ്പിലാട് ജുമുഅത്ത് പള്ളിയിൽ മഹല്ല് ഖാസി ബലിപെരുന്നാൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
Share news