ശബരിമല സ്വർണ മോഷണ കേസ്: അന്വേഷണവുമായി മുന്നോട്ട് പോകാൻ എസ്ഐടിക്ക് ഹൈക്കോടതിയുടെ നിർദേശം
.
ശബരിമല സ്വർണ മോഷണ കേസിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം നൽകി. കേസ് നവംബർ 15 ന് കോടതി വീണ്ടും പരിഗണിക്കും. അടച്ചിട്ട കോടതി മുറിയില്‍ ആയിരുന്നു നടപടി ക്രമങ്ങൾ നടന്നത്.

ദേവസ്വം വിജിലന്‍സ് ഓഫീസറോടും അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതി ആരാഞ്ഞു. കേസിൽ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഹൈക്കോടതി ഇടക്കാല ഉത്തരവ് അടച്ചിട്ട കോടതി മുറിയില്‍ നല്‍കി. വിശദമായ ഇടക്കാല ഉത്തരവ് ഉച്ചയ്ക്ക് ശേഷം പുറത്തുവരും.
Advertisements




