ആർ.യു ജയശങ്കർ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: സിപിഐ(എം) കൊല്ലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.യു. ജയശങ്കർ അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ(എം) ജില്ലാകമ്മിറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ.കെ. ഭാസ്ക്കരൻ അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ, അഡ്വ. കെ. സത്യൻ, എം. പത്മനാഭൻ, പി.പി. രാജീവൻ, പി.കെ. ഷൈജു, എന്നിവർ സംസാരിച്ചു. സി.കെ. ഹമീദ് സ്വാഗതം പറഞ്ഞു.
