KOYILANDY DIARY.COM

The Perfect News Portal

വാട്ടർ ഫെസ്റ്റിന് മുമ്പേ ബേപ്പൂരിൽ റോ-റോ ജങ്കാർ

.
ചാലിയാറിൽ ബേപ്പൂർ -ചാലിയം കടത്തുസർവീസ് ആരംഭിക്കുന്നതിനായി പുതിയ റോ-റോ ജങ്കാർ എത്തി. ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് ആരംഭിക്കുന്നതിനൊപ്പം സർവീസ് തുടങ്ങുന്നതിനുദ്ദേശിച്ചാണ് മികച്ച സൗകര്യങ്ങളുള്ള പുതിയ ജങ്കാർ എത്തിച്ചത് വാട്ടർ ഫെസ്റ്റിന് മുന്നോടിയായി സർവീസ് ആരംഭിക്കാനാകും.
കടത്ത് സർവീസ് കരാറുകാരനായ ഗ്രിഫി ഗ്രൂപ്പ് കൊച്ചിയിൽ നിർമാണം പൂർത്തിയാക്കി ബേപ്പൂരിൽ എത്തിച്ച പുതിയ റോ-നേ ജങ്കാറിൽ ഒരേസമയം 80 യാത്രക്കാർക്ക് സഞ്ചരിക്കാനാവുന്നതിനൊപ്പം 10 കാറുകളും 25 ബൈക്കുകളും കയറ്റാനാകും മികച്ച സുരക്ഷാ ക്രമീകരണങ്ങളുമുണ്ട്.
റോ-റോ ജങ്കാറിൽ രണ്ടുവശത്തും പ്രവേശന സൗകര്യമുള്ളതിനാൽ വാഹനങ്ങൾ അനായാസം കയറ്റാനും ഇറക്കാനുമാകും ബേപ്പൂർ തീരത്തെ ജെട്ടി തകർന്നതിനെ തുടർന്നാണ് ആഗസ്‌ത് അഞ്ചുമുതൽ ജങ്കാർ സർവീസ് നിലച്ചത്. പകരം യാത്രാബോട്ട് ഏർപ്പെടുത്തിയെങ്കിലും വാഹനങ്ങൾ കരുവൻതിരുത്തി, ഫറോക്ക് വഴി കിലോമീറ്ററുകൾ ചുറ്റിത്തിരിഞ്ഞായിരുന്നു യാത്ര. കോഴിക്കോട് – കൊച്ചി റൂട്ടിൽ തീരദേശപാത വഴിയുള്ള ദീർഘദൂര യാത്രക്കാർക്കും ബേപ്പൂർ, ചാലിയം ബീച്ച് ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾക്കും പുതിയ സർവീസ് സൗകര്യമാവും.
Share news