KOYILANDY DIARY.COM

The Perfect News Portal

ആന, പുലി, ചെന്നായ തുടങ്ങിയ വന്യമൃഗശല്യത്തിൽ വലഞ്ഞ് മലമ്പുഴ നിവാസികൾ

മലമ്പുഴ: ആന, പുലി, ചെന്നായ തുടങ്ങിയ വന്യമൃഗ ശല്യത്തിൽ വലഞ്ഞ് മലമ്പുഴ നിവാസികൾ. കുനുപ്പുള്ളി, ആരക്കോട്, പുല്ലംകുന്നം, കരടിയോട്, മനയ്ക്കൽക്കാട്, ആറങ്ങോട്ടു കുളമ്പ് തുടങ്ങയയിടങ്ങളിൽ ആനയാണ് പ്രശ്‌നമെങ്കിൽ പറച്ചത്തി, കവ, ചേമ്പന മേട്ടുപ്പതി, അടുപ്പ്‌ കോളനിക്കാർക്ക് പുലിയും ചെന്നായയുമാണ്‌ പ്രശ്‌നം.

ഉപജീവനമായി വളർത്തുന്ന ആട്, പശു ഉൾപ്പെടെയുള്ള വളർത്ത് മൃഗങ്ങളെ ഇവ കൊന്നൊടുക്കുകയാണ്‌. പറച്ചാത്തിയിലെ വിജേഷിന്റെ ആറ് ആടിനെയാണ്‌ തിങ്കളും ബുധനുമായി ചെന്നായക്കൂട്ടം കൊന്നൊടുക്കിയത്‌. കഴിഞ്ഞ ഞായറാഴ്ച് ഡാമിനകത്ത് തീറ്റയ്ക്കായ് വിട്ട രണ്ട് പശുവിനെ പുലി കടിച്ചുകൊന്നു.  ഈ പ്രദേശത്ത് മാത്രം ആന മൂന്ന് പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. 

 

കാട്ടാന ആക്രമണം: അടിയന്തരയോഗം ചേര്‍ന്നു

Advertisements

കാട്ടാന ആക്രമണത്തിൽ മലമ്പുഴ പനമരക്കാട് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിലും വാളയാർറേഞ്ചിൽ കഞ്ചിക്കോട് റെയിൽവേ ക്രോസിന് സമീപം തീവണ്ടി തട്ടി പിടിയാന ചരിഞ്ഞതുമായി ബന്ധപ്പെട്ടും കലക്ടർ എസ് ചിത്രയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. കാട്ടാന ആക്രമണ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ നിർദേശിച്ചു.     

 

മാധ്യമപ്രവർത്തകരുൾപ്പെടെ പൊതുജനങ്ങൾ വനമേഖലകളിൽ പ്രവേശിക്കുമ്പോൾ ജാഗ്രത പാലിക്കണം. ആനകളിൽനിന്ന് നിശ്ചിത അകലം പാലിക്കണം. പരമാവധി നിയന്ത്രണപരിധി പാലിക്കാൻ ശ്രദ്ധിക്കണം. നിലവിലുള്ള ട്രെയിൻ വേഗമായ മണിക്കൂറിൽ 45 കിലോമീറ്റർ എന്നത് 35 കിലോമീറ്ററായി കുറയ്‌ക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. യോഗത്തിൽ ഡിഎഫ്ഒ ജോസഫ് തോമസ്, റേഞ്ച്‌ ഓഫീസർ മുഹമ്മദ് അലി ജിന്ന, പാലക്കാട് തഹസിൽദാർ സി എസ്‌ രാജേഷ്, പ്രിയ കെ ഉണ്ണികൃഷ്ണൻ, ലേഖ ചാക്കോ, എൻ ജി ഭരത്, വി ധന്യ എന്നിവർ സംസാരിച്ചു.

Share news