KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സംവരണ നറുക്കെടുപ്പ് നടന്നു

കോഴിക്കോട് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സംവരണ നറുക്കെടുപ്പ് ഒറ്റ നോട്ടത്തില്‍. പന്തലായനി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പ് ഏതൊക്കെയെന്ന് നോക്കാം.
.
.
അത്തോളി, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ്, കൊടിയത്തൂര്‍, കുരുവട്ടൂര്‍, മാവൂര്‍, കാരശ്ശേരി, കുന്ദമംഗലം, ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ, കടലുണ്ടി, ഒളവണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകളാണ് തെരഞ്ഞെടുത്തത്.
.
ഗ്രാമപഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് എന്നീ ക്രമത്തില്‍
.
1. അത്തോളി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 4- അടുവാട്ട്, 18-വേളൂര്‍
പട്ടികജാതി സംവരണം: 9-അത്തോളിക്കാവ്
സ്ത്രീ സംവരണം: 1-മൊടക്കല്ലൂര്‍, 2- കൂമുള്ളി, 3-കോതങ്കല്‍, 5-കണ്ണിപ്പൊയില്‍, 7-പൂക്കോട്, 11-കൊങ്ങന്നൂര്‍ ഈസ്റ്റ്, 12പുല്ലില്ലാമല, 15-അത്തോളി.
.
2. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 5-കൊളക്കാട്
സ്ത്രീ സംവരണം: 2-ചേമഞ്ചേരി ഈസ്റ്റ്, 8-വെറ്റിലപ്പാറ, 9-തിരുവങ്ങൂര്‍, 10-വെങ്ങളം, 13-കണ്ണങ്കടവ്, 14-വെങ്ങളം വെസ്റ്റ്, 15-ചീനിച്ചേരി, 17-കാപ്പാട്, 18-കാപ്പാട് നോര്‍ത്ത്, 19-പൂക്കാട് വെസ്റ്റ്, 20-കാപ്പാട് വെസ്റ്റ്.
.
3. അരിക്കുളം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 11-അരിക്കുളം
സ്ത്രീ സംവരണം: 3-കാരയാട് സൗത്ത്, 4-ഏക്കാട്ടൂര്‍, 5-തറമ്മല്‍, 6-വാകമോളി, 7-ഊട്ടേരി, 8-ഊരളളൂര്‍ ഈസ്റ്റ്, 9-ഊരളളൂര്‍ വെസ്റ്റ്, 14-കണ്ണമ്പത്ത്.
.
4. മൂടാടി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 10-മുചുകുന്ന് നോര്‍ത്ത്
സ്ത്രീ സംവരണം: 3-എളമ്പിലാട് നോര്‍ത്ത്, 5-വീരവഞ്ചേരി സൗത്ത്, 6-വീരവഞ്ചേരി നോര്‍ത്ത്, 8-വലിയമല, 13-ഗോപാലപുരം, 14-ഹില്‍ബസാര്‍, 15-മൂടാടി സെന്റര്‍, 18-വീമംഗലം, 19-കടലൂര്‍, 20-ആവിക്കല്‍. 
.
.
5. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 14-പൊയില്‍ക്കാവ്
സ്ത്രീ സംവരണം: 1-അരങ്ങാടത്ത്, 2-ആന്തട്ട, 4-മേലൂര്‍ ഈസ്റ്റ്, 7-ചേലിയ ടൗണ്‍, 8-ചേലിയ ഈസ്റ്റ്, 9-ചേലിയ സൗത്ത്, 12-ഞാണംപൊയില്‍ വെസ്റ്റ്, 15-മങ്ങാട്, 17-എടക്കുളം വെസ്റ്റ്.
.
6. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 1-തെയ്യത്തുംകടവ്
പട്ടികജാതി സംവരണം: 6-പള്ളിതാഴെ
സ്ത്രീ സംവരണം: 3-മാട്ടുമുറി, 4-ഗോതമ്പ് റോഡ്, 7-പുതിയനിടം, 8-എരഞ്ഞിമാവ്, 10-ഉച്ചക്കാവ്, 15-ചെറുവാടി, 17-വെസ്റ്റ് കൊടിയത്തൂര്‍, 18-സൗത്ത് കൊടിയത്തൂര്‍, 19-കൊടിയത്തൂര്‍.
.
7. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 6-പൊയില്‍താഴം
പട്ടികജാതി സംവരണം: 21-കുരുവട്ടൂര്‍ വെസ്റ്റ്
സ്ത്രീ സംവരണം: 3-കുരുവട്ടൂര്‍, 4-കുരുവട്ടൂര്‍ ഈസ്റ്റ്, 5-പയിമ്പ്ര നോര്‍ത്ത്, 8-പയിമ്പ്ര, 13-ചെറുവറ്റ ഈസ്റ്റ്, 14-ചെറുവറ്റ, 16-പറമ്പില്‍, 17-പറമ്പില്‍ സൗത്ത്, 18-പറമ്പില്‍ കടവ്, 20-പോലൂര്‍ വെസ്റ്റ്.
.
8. മാവൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 13-മാവൂര്‍ നോര്‍ത്ത്
പട്ടികജാതി സംവരണം: 3-ചെറൂപ്പ
സ്ത്രീ സംവരണം: 4-കുറ്റിക്കടവ്, 6-മേച്ചേരിക്കുന്ന്, 7-കണ്ണിപറമ്പ്, 10-കണിയാത്ത്, 11-താത്തൂര്‍ പൊയില്‍, 12-മാവൂര്‍ സൗത്ത്, 14-പാറമ്മല്‍ ഈസ്റ്റ്, 15-പാറമ്മല്‍ വെസ്റ്റ്, 19-മണക്കാട്.
.
9. കാരശ്ശേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 9-കളരിക്കണ്ടി
പട്ടികജാതി സംവരണം: 13-നെല്ലിക്കാപറമ്പ്
സ്ത്രീ സംവരണം: 2-കാരമൂല വെസ്റ്റ്, 4-വല്ലത്തായ്പാറ, 6-തോട്ടക്കാട്, 7-തേക്കുംകുറ്റി, 8-അള്ളി, 10-മൈസൂര്‍മല, 15-വലിയപറമ്പ്, 19-മുരിങ്ങംപുറായ്, 20-ആനയാംകുന്ന് വെസ്റ്റ്.
.
10. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 16-പൈങ്ങോട്ടുപുറം ഈസ്റ്റ്
പട്ടികജാതി സംവരണം: 1-പതിമംഗലം
സ്ത്രീ സംവരണം: 3-പിലാശ്ശേരി, 4-പൊയ്യ, 7-മുറിയനാല്‍, 8-കുന്നമംഗലം ഈസ്റ്റ്, 9-ചെത്തുകടവ് നോര്‍ത്ത്, 12-ചാത്തന്‍കാവ് സൗത്ത്, 13-ചാത്തന്‍കാവ് നോര്‍ത്ത്, 18-പൈങ്ങോട്ടുപുറം, 19-കൊളായ് താഴം, 21-കാരന്തൂര്‍ ഈസ്റ്റ്, 22-കാരന്തൂര്‍ നോര്‍ത്ത്.
.
11. ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 11-കൂളിമാട്, 14-വെള്ളലശ്ശേരി
പട്ടികജാതി സംവരണം: 16-ചെട്ടിക്കടവ്
സ്ത്രീ സംവരണം: 1-പുള്ളനൂര്‍, 4-ഈസ്റ്റ് മലയമ്മ, 5-കളന്‍തോട്, 6-കട്ടാങ്ങല്‍, 12-അരയങ്കോട്, 13-പുതിയാടം, 17-വെള്ളനൂര്‍, 19-കോഴിമണ്ണ, 22-വലിയപൊയില്‍, 24-പുള്ളാവൂര്‍.
.
12. പെരുവയല്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 14-ആനക്കുഴിക്കര
പട്ടികജാതി സംവരണം: 13-അലുവന്‍ പിലാക്കല്‍
സ്ത്രീ സംവരണം: 5-പരിയങ്ങാട്, 6-പരിയങ്ങാട് തടായി, 7-കൊണാറമ്പ്, 8-പെരുവയല്‍, 12-പൂവ്വാട്ടുപറമ്പ്, 15-തടപ്പറമ്പ്, 16-മയൂരം കുന്ന്, 18-കീഴ്മാട്, 21-വെളളിപറമ്പ് ആറാം മൈല്‍, 23-ഗോശാലിക്കുന്ന്, 24-കുറ്റിക്കാട്ടൂര്‍.
.
13. പെരുമണ്ണ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 17-വള്ളിക്കുന്ന്
സ്ത്രീ സംവരണം: 4-പെരുമണ്ണ നോര്‍ത്ത്, 5-അറത്തില്‍പറമ്പ്, 6-പെരുമണ്‍പുറ വെസ്റ്റ്, 7-പെരുമണ്‍പുറ ഈസ്റ്റ്, 8-തയ്യില്‍താഴം, 9-പാറമ്മല്‍, 11-വെള്ളായിക്കോട്, 12-പെരുമണ്ണ സൗത്ത്, 16-ഇല്ലത്ത്താഴം, 18-അമ്പിലോളി, 20-പന്നിയൂര്‍കുളം.
.
14. കടലുണ്ടി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 3-ചാലിയം ടൗണ്‍
പട്ടികജാതി സംവരണം: 1-ലൈറ്റ് ഹൗസ്
സ്ത്രീ സംവരണം: 4-മുരുക്കല്ലിങ്ങല്‍ വെസ്റ്റ്, 5-മുരുക്കല്ലിങ്ങല്‍ ഈസ്റ്റ്, 6-വടക്കുമ്പാട്, 7-നമ്പീശന്‍പടി, 12-പുളളിശ്ശേരി പറമ്പ്, 14-പ്രബോധിനി, 18-മണ്ണൂര്‍ സെന്‍ട്രല്‍, 19-പഴഞ്ചണ്ണൂര്‍, 21-വാക്കടവ്, 23-കടുക്ക ബസാര്‍, 24-ചാലിയം നോര്‍ത്ത്.
.
.
15. ഒളവണ്ണ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 14-കൊടിനാട്ടുമുക്ക്
സ്ത്രീ സംവരണം: 2-പാലാഴി പാല, 3-പാലാഴി പാല ഈസ്റ്റ്, 4-പാലാഴി വെസ്റ്റ്, 5-പാലാഴി ഈസ്റ്റ്, 7-പന്തീരാങ്കാവ് സൗത്ത്, 8-പൂളേങ്കര, 9-മുതുവനത്തറ, 10-മണക്കടവ്, 12-മൂര്‍ക്കനാട്, 19-ഒടുമ്പ്ര, 20-കമ്പിളിപറമ്പ്, 23-മാത്തറ.
.
മുനിസിപ്പാലിറ്റികളിലെ സംവരണ സീറ്റുകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന നറുക്കെടുപ്പിന് എല്‍എസ്ജിഡി ജോയിന്റ് ഡയരക്ടര്‍ പി ടി പ്രസാദ് നേതൃത്വം നല്‍കി. 
.
മുനിസിപ്പാലിറ്റി, സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് എന്നീ ക്രമത്തില്‍
.
1. ഫറോക്ക് മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 19-പുല്ലിക്കടവ്, 30-അമ്പലങ്ങാടി
പട്ടികജാതി സംവരണം: 10-ചുങ്കം, 37-കോതാര്‍ത്തോട്
സ്ത്രീ സംവരണം: 2-കോലാളിത്തറ, 5-ഫറോക്ക് ടൗണ്‍, 7-കോട്ടപ്പാടം, 11-കക്കാട്ടുപാറ, 12-വാഴപ്പൊറ്റത്തറ, 15-കള്ളിക്കൂടം, 16-കാരാളിപ്പറമ്പ്, 17-പെരുമുഖം ടൗണ്‍, 18-മലയില്‍ത്താഴം, 20-പെരുമുഖം, 22-കല്ലമ്പാറ, 23-വെസ്റ്റ് കല്ലമ്പാറ, 24-മുതുവാട്ടുപാറ, 26-നല്ലൂരങ്ങാടി, 27-ഫറോക്ക് ഈസ്റ്റ്, 28-നല്ലൂര്‍, 31-മൂന്നിലാംപാടം, 33- പൂത്തോളം.
.
2. രാമനാട്ടുകര മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 22-തിരിച്ചിലങ്ങാടി, 26-ചുളളിപറമ്പ്
പട്ടികജാതി സംവരണം: 9-ചിറക്കാംകുന്ന്
സ്ത്രീ സംവരണം: 4-ഫാറൂഖ് കോളേജ് ഈസ്റ്റ്, 5-മേലേവാരം, 7-കട്ടയാട്ട് താഴം, 8-രാമനാട്ടുകര ടൗണ്‍, 11-സേവാമന്ദിരം, 13-വൈദ്യരങ്ങാടി നോര്‍ത്ത്, 14-വൈദ്യരങ്ങാടി സൗത്ത്, 17-പാലക്കാപ്പറമ്പ്, 19-രാമനാട്ടുകര ഈസ്റ്റ്, 21-മുട്ടുംകുന്ന്, 25-ഫറോക്ക് കോളേജ് വെസ്റ്റ്, 27-കൊടക്കല്ല്, 30-മഠത്തില്‍താഴം, 32-പള്ളിമേത്തല്‍.
.
3. വടകര മുനിസിപ്പാലിറ്റി
പട്ടികജാതി സംവരണം: 47-മുക്കോല
സ്ത്രീ സംവരണം: 3-കുളങ്ങരത്ത്, 4- പഴങ്കാവ്, 5-അറക്കിലാട്, 6-പരവന്തല, 8-ചോളം വയല്‍, 10-കക്കുഴിയില്‍, 12-ചെറുശ്ശേരി, 17-കുറുമ്പയില്‍, 18-സിദ്ധാശ്രമം, 22-മമ്പളളി, 23-ചീരാംവീട്, 25-എടോടി, 29-കൊക്കഞ്ഞാത്ത്, 30-ചന്ദനംപറമ്പ്, 31-പുതുപ്പണം, 33-പണിക്കോട്ടി, 34-മൂരാട്, 35-വെളുത്തമല, 38-തുരുത്തിയില്‍, 40-അഴിത്തല, 41-പുറങ്കര, 43-നടോല്‍, 45-വലിയ വളപ്പ്, 46-പാണ്ടികശാല.
.
4. കൊയിലാണ്ടി മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 10-പാവുവയല്‍, 27-കണയങ്കോട്
പട്ടികജാതി സംവരണം: 35-ചാലില്‍ പറമ്പ്
സ്ത്രീ സംവരണം: 2-മരളൂര്‍, 4-കൊടക്കാട്ടുമുറി ഈസ്റ്റ്, 6-അട്ടവയല്‍, 15-പന്തലായനി സൗത്ത്, 17-പെരുവട്ടൂര്‍ സൗത്ത്, 19-കുറുവങ്ങാട് സെന്‍ട്രല്‍, 21-മുത്താമ്പി, 22-തെറ്റിക്കുന്ന്, 23-കാവുംവട്ടം, 24-മൂഴിക്ക് മീത്തല്‍, 25-മരുതൂര്‍, 28-വരകുന്ന്, 30-മണമല്‍, 34-കൊരയങ്ങാട്, 36-ചെറിയമങ്ങാട്, 37-വിരുന്നുകണ്ടി, 38-കൊയിലാണ്ടി സൗത്ത്, 40-കൊയിലാണ്ടി ടൗണ്‍, 41-കൊയിലാണ്ടി നോര്‍ത്ത്, 44-ഊരാംകുന്ന്, 45-കൊല്ലം വെസ്റ്റ്.
.
5. പയ്യോളി മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 28-പുത്തന്‍മരച്ചാലില്‍
പട്ടികജാതി സംവരണം: 17-പാറേമ്മല്‍
സ്ത്രീ സംവരണം: 2-കോട്ടക്കല്‍ ഈസ്റ്റ്, 3-ഓയില്‍മില്‍, 8-അയനിക്കാട്, 9-പാലേരിമുക്ക്, 11-കുറ്റിയില്‍ പിടിക, 15-കൊവ്വപ്പുറം, 16-തച്ചന്‍കുന്ന്, 18-തച്ചന്‍കുന്ന് സൗത്ത്, 19-കീഴൂര്‍, 22-അക്ഷര, 23-ആവിക്കല്‍, 25-ഏരിപ്പറമ്പില്‍, 27-ബിസ്മി നഗര്‍, 29-ചൊറിയഞ്ചാല്‍, 30-കരിയാടിതാര, 31-കൊളാവിപ്പാലം, 32-മമ്പറം, 36-കോട്ടക്കല്‍ സൗത്ത്.
.
6. കൊടുവള്ളി മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 5-പോര്‍ങ്ങോട്ടൂര്‍
പട്ടികജാതി സംവരണം: 22-വെണ്ണക്കാട്
സ്ത്രീ സംവരണം: 1-പനക്കോട്, 2-വാവാട് വെസ്റ്റ്, 3-വാവാട് ഈസ്റ്റ്, 4-പൊയിലങ്ങാടി, 6-കളരാന്തിരി നോര്‍ത്ത്, 10-മാനിപുരം, 12-കരീറ്റിപറമ്പ് വെസ്റ്റ്, 14-വാരിക്കുഴിത്താഴം, 15-ചുണ്ടപ്പുറം, 18-കരുവന്‍പോയില്‍ ഈസ്റ്റ്, 19-തലപ്പെരുമണ്ണ, 21-കരൂഞ്ഞി, 23-മദ്രസ ബസാര്‍, 25-കൊടുവള്ളി ടൗണ്‍, 28-നരൂക്ക്, 33-ആനപ്പാറ, 34-നെല്ലാങ്കണ്ടി, 37-എരഞ്ഞോണ.
.
7. മുക്കം മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 8-നീലേശ്വരം, 15-മാമ്പറ്റ, 25-മണാശ്ശേരി വെസ്റ്റ് പട്ടികജാതി സംവരണം: 7-നെല്ലിക്കാപൊയില്‍, 12-അഗസ്ത്യന്‍മുഴി
സ്ത്രീ സംവരണം: 1-നടുകില്‍, 3-കല്ലുരുട്ടി സൌത്ത്, 4-കല്ലുരുട്ടി നോര്‍ത്ത്, 5-തോട്ടത്തിന്‍കടവ്, 6-തോട്ടത്തിന്‍കടവ് സൗത്ത്, 10-തടപ്പറമ്പ്, 14-കുറ്റിപ്പാല, 20-ചേന്ദമംഗല്ലൂര്‍, 21-പുല്‍പറമ്പ്, 22-പൊറ്റശ്ശേരി, 26-കരിയാക്കുളങ്ങര, 27-കയ്യേരിക്കല്‍, 33-മുണ്ടുപാറ, 34-പൂളപ്പൊയില്‍.
ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള സീറ്റുകളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് രാവിലെ 10ന് കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളിലും, ജില്ലാ പഞ്ചായത്തിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലുമാണ് നടക്കുക
Share news