KOYILANDY DIARY.COM

The Perfect News Portal

ഉത്തരകാശിയിലെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഇനി 21 മീറ്റർ അടുത്ത്… ഉത്തരകാശിയിലെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്ന 60 മീറ്റര്‍ അകലെയുള്ള ഉള്‍വശത്ത് എത്താന്‍ ഇനി 21 മീറ്റര്‍ കൂടി തുരക്കേണ്ടതുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സമയ പരിധിയെ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഉത്തരകാശിയിലെ സില്‍ക്യാരയില്‍ തുരങ്കം തകര്‍ന്ന് കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് രക്ഷാപ്രവര്‍ത്തകര്‍ ഭക്ഷണമെത്തിച്ചു. തുരങ്കത്തില്‍ പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ എന്‍ഡോസ്‌കോപി ക്യാമറ കടത്തിവിട്ട് തൊഴിലാളികളുടെ ദൃശ്യങ്ങള്‍ കണ്ടിരുന്നു. ഓറഞ്ച് പോലുള്ള ഭക്ഷ്യവസ്തുക്കളാണ് പൈപ്പിലൂടെ എത്തിച്ചുകൊടുത്തത്. ഉടന്‍ തന്നെ പാകം ചെയ്ത ഭക്ഷണം എത്തിക്കാനാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

തൊഴിലാളികള്‍ ഭക്ഷണം സ്വീകരിക്കുന്നതുള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ നിന്ന് തിരശ്ചീനമായി തുരന്ന് വഴിയൊരുക്കാനുള്ള ശ്രമങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം തുരങ്കത്തിന് മുകളില്‍ നിന്ന് ലംബമായി വഴി തുടക്കാനുള്ള നീക്കത്തിലാണെന്നും റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയ്ന്‍ അറിയിച്ചു

Advertisements
Share news