KOYILANDY DIARY.COM

The Perfect News Portal

നവീകരിച്ച കൊല്ലം ബീച്ച് റോഡ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച കൊല്ലം ബീച്ച് റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭ 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് പുനർനിർമ്മിച്ചത്. റോഡിൻ്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ കെ.എം.നജീബ് നിർവ്വഹിച്ചു.
നഗരസഭയിലെ പ്രധാന റോഡുകളിൽ ഒന്നാണ് കൊല്ലം ബീച്ച് റോഡ്. ഉദ്ഘാടന ചടങ്ങിൽ അൻസാർ കൊല്ലം, പി. അഷറഫ്, വി.വി. നൗഫൽ, ടി.വി.ഇസ്മയിൽ, ബി.വി.ഷൗക്കത്ത്, കെ.വി. ബാവ, കെ.പി.റസാഖ്, ടി.വി.ജാഫർ, എം.ഹമീദ്, പി.വി.ഷംനാസ്, എം.കെ.അബദുൾ ഖാദർ ,കെ സലീം, എം.വി.യൂസഫ്, എം.കെ.ഹാരിസ് പങ്കെടുത്തു.
Share news