മൊയില്യാട്ട് ദാമോദരൻ നായർ അനുസ്മരണം

കൊയിലാണ്ടി: മൊയില്യാട്ട് ദാമോദരൻ നായരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടിയിലെ മൊയിലാട്ട് വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ അനുസ്മരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം മുൻ പ്രസിഡണ്ടും, പഞ്ചായത്ത് മെമ്പറും, ഖാദി ബോർഡിൽ ഡവലപ്പ്മെന്റ് ഓഫീസറും, നിസ്വാർത്ഥ പൊതുപ്രവർത്തകനുമായിരുന്നു. പുഷ്പാർച്ചന നടത്തി.

അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ പപ്പൻ മൂടാടി അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറിമാരായ വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡണ്ട് കെ.ടി. വിനോദൻ, മൂടാടിമണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണൻ കീഴക്കയിൽ, ഇ.ടി. പത്മനാഭൻ, ഷഹീർ, വി.എം. രാഘവൻ എന്നിവർ സംസാരിച്ചു.
