എ എം മൂത്തോറൻ മാസ്റ്ററെ അനുസ്മരിച്ചു

കൊയിലാണ്ടി: കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കോഴിക്കോട് ജില്ല സെക്രട്ടറിയുമായി പ്രവർത്തിച്ച എ എം മൂത്തോറൻ മാസ്റ്ററുടെ ധീരസ്മരണ പുതുക്കിക്കൊണ്ട് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി യു എ ഖാദർ പാർക്കിൽ കെ എസ് ടി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ട്രഷറർ എ കെ ബീന ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റിന്റെ കടുത്ത ചൂഷണത്തിന് വിധേയരായ അധ്യാപക വിഭാഗത്തെ ചേർത്തുപിടിച്ച് പ്രക്ഷോഭ രംഗത്ത് നേതൃനിരയിൽ നിന്ന് പ്രവർത്തിച്ച, പൊതു രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന മൂത്തോറൻ മാസ്റ്ററുടെ സംഘടനാ പ്രവർത്തനം അനുസ്മരിച്ചുകൊണ്ട് മുൻ സംസ്ഥാന പ്രസിഡണ്ട് കെ. ചന്ദ്രൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി.
.

.
സിപിഐഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രൻ, സംസ്ഥാന വൈ. പ്രസിഡണ്ട് പി എസ് സ്മിജ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, കെ ഷാജിമ എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ സ്വാഗതവും കൊയിലാണ്ടി സബ് ജില്ലാ സെക്രട്ടറി പി കെ ഷാജി നന്ദിയും പറഞ്ഞു.
