കേരള ബാങ്കിന്റെ ‘മിഷൻ റെയിൻബോ–-2024’ന്റെ റീജണൽ ഉദ്‌ഘാടനം ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു
തിരുവനന്തപുരം: കേരള ബാങ്കിന്റെ നൂറുദിന കർമപരിപാടിയായ ‘മിഷൻ റെയിൻബോ–-2024’ന്റെ റീജണൽ ഉദ്‌ഘാടനം പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ കെ സി സഹദേവൻ മിഷൻ റെയിൻബോയെക്കുറിച്ച് വിശദീകരിച്ചു.

ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി രവീന്ദ്രൻ, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം ബി പി പിള്ള, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് രാജൻ, ബാങ്ക് ജനറൽ മാനേജർ പി എം ഫിറോസ് ഖാൻ, ജനറൽ മാനേജർ ഇൻ ചാർജ് അനിത എബ്രഹാം, ഡെപ്യൂട്ടി ജനറൽ മാനേജർ വി മായ എന്നിവർ സംസാരിച്ചു.

