KOYILANDY DIARY

The Perfect News Portal

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചന നടത്തി. കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.ടി വിനോദൻ, സബീഷ് കുന്നങ്ങോത്ത്, മുജേഷ് ശാസ്ത്രി, അൻവർ കായിരിക്കണ്ടി, സി.കെ ഷഹനാസ്, ഏങ്ങിലാടി അഹമ്മദ്, കാര്യാട്ട് ഗോപാലൻ, ഷാജി തെക്കെയിൽ, ഏ.കെ ഉണ്ണികൃഷ്ണൻ, കരുണാകരൻ തച്ചൻകുന്ന് എന്നിവർ നേതൃത്വം നൽകി.