KOYILANDY DIARY

The Perfect News Portal

ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് പ്രഖ്യാപിച്ചു

ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് പ്രഖ്യാപിച്ചു. കൊയിലാണ്ടി: മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് സെക്കൻഡ് എഡിഷൻ ഓഗസ്റ്റ് 10 മുതൽ 31 വരെയുള്ള തീയതികളിലായി പാറപ്പള്ളിയിൽ വെച്ച് നടക്കും.
ഇന്നലെ മർകസിൽ വച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ കോൺഫറൻസിന്റെ പ്രഖ്യാപനം നിർവഹിച്ചു. കാരന്തൂർ മർകസിന് കീഴിൽ കൊല്ലം പാറപ്പള്ളിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രധാന സംരംഭമാണ് മാലിക് ദീനാർ ഖുർആൻ റിസർച്ച് അക്കാദമി. പ്രഖ്യാപന സംഗമത്തിൽ സയ്യിദ് മുത്തന്നൂർ അഹ്ദൽ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, വി.എം.അബ്ദുറഷീദ് സഖാഫി, ഹനീഫ് സഖാഫി, ബഷീർ സഖാഫി എന്നിവർ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ ദഅവാ കോളേജുകളിൽ പഠനം നടത്തുന്ന ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഖുർആൻ പഠന ക്യാമ്പ്, ഖുർആൻ പാരായണ നിയമ ശാസ്ത്രത്തിലെ വിഖ്യാദ ഗ്രന്ഥം ജസരിയ്യയുടെ മനപ്പാഠ മത്സരം, ഖുർആൻ മെഗാ ക്വിസ്,  റിസർച്ച് കോൺഫറൻസ്, ഖുർആൻ വിസ്മയം, ഖുർആൻ എക്സ്പോ, വീഡിയോ സീരീസ്,  ടേബിൾ ടോക്ക് തുടങ്ങിയവ നടക്കും.
Advertisements