ലൈംഗികാതിക്രമ കേസില്‍ പ്രൊഫസര്‍ റിമാന്‍ഡില്‍

ലൈംഗികാതിക്രമ കേസില്‍ പ്രൊഫസര്‍ റിമാന്‍ഡില്‍. കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദാണ് (51) റിമാന്‍ഡിലായത്. കണ്ണൂര്‍ വിസ്മയപാര്‍ക്കില്‍ വെച്ചായിരുന്നു ലൈംഗികാതിക്രമം. തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. നേരത്തെയും ഇയാൾ ലൈംഗിക അതിക്രമ ആരോപണം നേരിട്ടിരുന്നു. കാസർഗോഡ് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസറാണ് പ്രതി. വിദ്യാർത്ഥിനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
