പ്രൊഫ: എ എം അബ്ദുൽ സലാം സർവ്വീസിൽ നിന്ന് വിരമിച്ചു

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി പി യോഗം കോളേജിലെ ഹിസ്റ്ററി വിഭാഗം മേധാവിയും അസ്സോസിയേറ്റ് പ്രൊഫസറുമായ എ.എം അബ്ദുൽ സലാം സർവ്വീസിൽ നിന്ന് വിരമിച്ചു. കാലിക്കറ്റ് സർവ്വകലാശാല ഹിസ്റ്ററി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറായും, ഇൻസ്പെക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കോഴിക്കോട്,കണ്ണൂർ,മലപ്പുറം ജില്ലകളിലെ വിവിധ കോളേജുകളിൽ നാഷനൽ സർവ്വീസ് സ്കീം റിസോർസ് പേഴ്സനായി ക്ലാസ്സുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ട്രെയിനിംഗ് കോളേജുകളിൽ വിവിധ ട്രെയിനിംഗ് പ്രോഗ്രാമുകൾക്കും നേതൃത്വം നല്കിയിട്ടുണ്ട്. മേപ്പയ്യൂർ ആവള സ്വദേശിയാണ്.
