KOYILANDY DIARY

The Perfect News Portal

കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ ജൂൺ 3 മുതൽ സർവിസ് നിർത്തുമെന്ന് സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷൻ

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ജൂ​ൺ മൂ​ന്നു മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​മെന്ന് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ബാ​ലു​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞു. കുറച്ചു കാലമായി ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ങ്ങേ​രി ജ​ങ്ഷ​നി​ൽ നി​ർ​മി​ക്കു​ന്ന അ​ണ്ട​ർ​പാ​സി​ന്റെ പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. ജങ്ഷ​നി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ മാ​റ്റി ​സ്ഥാ​പി​ക്കു​ന്ന​തി​ന്റെ പേ​രി​ൽ റോ​ഡ് ബ്ലോ​ക്ക് അടച്ചിരുന്നു.
ഇതെല്ലാം സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് വളരെയധികം പ്രയാസങ്ങൾ ഉണ്ടാക്കുന്നുവെന്നും ഭാ​ര​വാ​ഹി​ക​ൾ അറിയിച്ചു. ഒരു ദിവസം ബാ​ലു​ശ്ശേ​രി, ന​രി​ക്കു​നി, കു​ന്ദ​മം​ഗ​ലം, ക​ക്കോ​ടി, ചേ​ള​ന്നൂ​ർ, പ​ട്ട​ർ​പാ​ലം തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന 168 ഓ​ളം ബ​സു​ക​ൾ 1200 ഓ​ളം ട്രി​പ്പു​ക​ളാ​ണ് നടത്തിക്കൊണ്ടിരിക്കുന്ന​ത്. കോ​ഴി​ക്കോ​ട് പ്രൈവറ്റ് ബസ്സ് സ്റ്റാൻ്റിലേക്കുള്ള പോ​ക്കു​വ​ര​വ് മാ​ളി​ക്ക​ട​വ് വ​ഴി തി​രി​ച്ചു​വി​ട്ട​തി​നാ​ൽ ഓ​രോ ട്രി​പ്പി​ലും എ​ട്ടു കി​ലോ​മീ​റ്റ​റോ​ള​മ​ധി​കം ഓ​ടേ​ണ്ടി വരുന്നു. ഇ​തി​നാ​യി ന​ല്ലൊ​രു തു​ക പെ​ട്രോ​ൾ ചെ​ല​വാ​യി വ​രു​ന്നു​ണ്ടെ​ന്നും ഈ ​റൂ​ട്ടി​ൽ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
Advertisements
മാ​ളി​ക്ക​ട​വ് വ​ഴി​യു​ള്ള ഇ​ടു​ങ്ങി​യ റൂ​ട്ടി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും വാ​ഹ​ന​ങ്ങ​ളു​ടെ ത​ള്ളി​ച്ച കാ​ര​ണം ബ​സു​ക​ൾ​ക്ക് കൃ​ത്യ​സ​മ​യം പാ​ലി​ക്കാ​ൻ പറ്റാത്ത സാഹചര്യമാണെന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ബസ് സ​ർ​വി​സ് നി​ർ​ത്തി​വെക്കുന്നത് സംബന്ധിച്ച് 15 ദിവസം മുമ്പ് ജില്ലാ കലക്ടർക്ക് കത്ത് നല്കിയിട്ടും ഒരു നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് ജൂൺ 3 മുതൽ അനിശ്ചിതകാലത്തേക്ക് ബസ് സർവ്വീസ് നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.വി.ബാബു, ബാലുശ്ശേരി ഏരിയ ജോയിൻ്റ് സെക്രട്ടറി സന്ദീപ് കൃഷ്ണ, ട്രഷറർ എ.പി.സുരേഷ് എന്നിവർ അറിയിച്ചു.