KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മുക്കം: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത കാപ്പുമല വളവിലാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. മുക്കത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ചാലിൽ ബസ്സാണ് ബുധൻ വൈകിട്ട് അഞ്ചേകാലോടെ  മറിഞ്ഞത്.
പരിക്കേറ്റ രണ്ടു പേരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ അഗസ്ത്യൻ മുഴിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി. സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
പരിക്കേറ്റ് ചികിത്സയിലുള്ളവർ: ഡ്രൈവർ വിജീഷ് (34), കണ്ടക്ടർ നിഹാൽ (22), ദേവി പാർവതി (15), നന്ദകിഷോർ (11), ഷാരോൺ (12), അജീഷ് (47), സിൻസി (37), ആഷിത (29), വേർക്കുന്നുമ്മൽ സിനിമോൾ  (36), എരമംഗലത്ത് ഷീബ (40), പ്രവീണ (38), സുമതി (49), മൈമൂന (22), ബേബി (53), പ്രവീണ (38), ടോമി കക്കാടംപൊയിൽ (48).

 

Share news