പൊയിൽക്കാവ് കൊല്ലറുകണ്ടി കുടുംബ സംഗമം നടത്തി
പൊയിൽക്കാവ് കൊല്ലറുകണ്ടി തറവാട്ടിലെ നാലു തലമുറയിൽപെട്ട കുടുംബാംഗങ്ങളുടെ സംഗമം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശിവദാസ് പൊയിൽകാവ് ആയിരുന്നു.

അന്യം നിന്നു പോകുന്ന ഇത്തരം കൂട്ടായ്മകൾ പ്രോത്സാഹിക്കപ്പെടണമെന്നും ഒരു പരിധി വരെ അകന്നു പോകുന്ന ബന്ധുക്കളെ വിളിക്കി ചേർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാലകൃഷ്ണൻ മനയത്ത് അധ്യക്ഷത വഹിച്ചു. മണികണ്ഠൻ മുത്താമ്പി, രവി കരുണ, ശ്രീകുമാർ അടുക്കത്ത്, സത്യൻ കുനിയിൽ, രമേശൻ കരുണ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീനിവാസൻ E M മേലൂർ സ്വാഗതവും ജോഷ്‌ന കുന്നുമ്മൽ നന്ദിയും പറഞ്ഞു.
