KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ദുർഗ്ഗാ ദേവീ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം.

പൊയിൽക്കാവ് ദുർഗ്ഗാ ദേവീ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ഇന്ന് കാലത്താണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിലെ നടപ്പന്തലിനകത്തുള്ള ഇരുമ്പ്കൊണ്ടുണ്ടാക്കിയ ഭണ്ഡാരമാണ് കുത്തിതുറന്നത്. ഭണ്ഡാരത്തിലുള്ള നോട്ടുകാൾ മാത്രം എടുത്ത് കുറേ നാണയങ്ങൾ മാത്രം അവിടെതന്നെ ഉപേക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. എത്ര തുക നഷ്ടപ്പെട്ടെന്നും വ്യക്തമല്ല.

സംഭവം അറിഞ്ഞ കൊയിലാണ്ടി എസ്ഐ തങ്കരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വിരലടയാള വിദഗ്ദരും ഉടൻതന്നെ എത്തും. സമീപത്തുള്ള സിസിടിവിയിൽ മോഷ്ടാവിൻ്റെതെന്ന് സംശയിക്കുന്ന വ്യക്തമല്ലാത്ത ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. സമീപ ദിവസം കുറവങ്ങാട് പുതിയകാവിൽ ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് മോഷണം നടന്നിരുന്നു. അതിൻ്റെ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് പുതിയ സംഭവം പോലീസിന് തലവേദനയായിരിക്കുകയാണ്.

Share news