KOYILANDY DIARY.COM

The Perfect News Portal

പ്ലസ് വൺ പ്രവേശനം: അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതൽ സമർപ്പിച്ചു തുടങ്ങാം. വൈകിട്ട് 4 മണി മുതൽ ആണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് പ്രവേശന നടപടികൾ നടക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിലും പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക്കുകളും പ്രവർത്തിക്കും. ഈ മാസം 20 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. ഈ മാസം ഇരുപത്തിനാലിന് ട്രയൽ അലോട്ട്മെൻറ് നടക്കും. തുടർന്ന് മൂന്ന് ഘട്ടങ്ങളിലായി പ്രധാന അലോട്ട്മെൻറ് നടക്കും. ജൂൺ 18ന് ക്ലാസുകൾ തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

 

അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

Advertisements

 

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മെയ് 20 ആണ്. ട്രയൽ അലോട്ട്‌മെന്റ് മെയ് 24നും ആ​ദ്യ അലോട്ട്മെന്റ് ജൂൺ 2നുമാണ്.

Share news