KOYILANDY DIARY

The Perfect News Portal

കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കളെ പേരാമ്പ്ര ഡി.വൈ.എസ്.പി. യുടെ സ്പെഷൽ സ്ക്വാഡ്  പിടികൂടി.

പേരാമ്പ്ര: കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കളെ പേരാമ്പ്ര ഡി.വൈ.എസ്.പി. യുടെ സ്പെഷൽ സ്ക്വാഡ്  പിടികൂടി.ലഹരി ഉപയോഗം കാരണം യുവാക്കൾ മരണമടഞ്ഞതിനെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ പേരാമ്പ്ര സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നതായ വിവരം ലഭിച്ചതിൽ നടത്തിയ തിരച്ചിലിലാണ് 6 യുവാക്കളെ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും ലഹരി ഉപയോഗിക്കുന്ന പേപ്പറുകളും പൈപ്പുകളും പോലീസ് കണ്ടെടുത്തു.
പേരാമ്പ്ര ഡി.വൈ.എസ്.പി. കെ.എം. ബിജുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലും ലഹരി ഉപയോഗിക്കാൻ ചെറുപ്പക്കാർ തമ്പടിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ യുവാക്കളെ പിടികൂടിയത്. ഇവർക്കെതിരെ പേരാമ്പ്ര സ്റ്റേഷനിൽ മാത്രം 4 കേസുകൾ രജിസ്റ്റർ ചെയ്തു. പിടിക്കപ്പെട്ട യുവാക്കളിൽ ചിലർ മുമ്പും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.
Advertisements
തിരുവള്ളൂർ സ്വദേശികളായ  നാറാണത്ത് അർഷാദ്. തെക്കേകണ്ണമ്പള്ളി യാക്കൂബ്, ചെറുകുനിയിൽ മുനീർ,  കൈതക്കൽ നൊച്ചാട് നെല്ലുവേലി വീട്ടിൽ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി യൂസഫ്, വെള്ളിയൂർ കൊളപ്പോട്ടിൽ വീട്ടിൽ ശ്രീനാഥ്, വെള്ളിയൂർ വെള്ളരിയിൽ വീട്ടിൽ അജിൽ ജെ മനോജ് എന്നിവരാണ് പോലീസ് പിടിയിലായത്.
ജില്ലയിൽ ഈ വർഷം മാത്രം ലഹരി ഉപയോഗിച്ച് അഞ്ചിലധികം യുവാക്കൾ മരണപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അർവിന്ദ സുകുമാർ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം പോലീസ് നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ലഹരി വസ്തുക്കളുടെ വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ റെയ്ഡും മറ്റ് ശക്തമായ നടപടികളും സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി. കെ. എം.ബിജു അറിയിച്ചു.