KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ എച്ച്.എസ്.എസിന് ഓവറോൾ കിരീടം

കൊയിലാണ്ടി: നാലു ദിവസങ്ങളിലായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉപജില്ല സ്കൂൾ കലോത്സത്തിൽ തിരുവങ്ങൂർ എച്ച് എസ് എസിന് ഓവറോൾ കിരീടം. ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹൈസ്കൂൾ – ഹയർ സെക്കണ്ടറി വിഭാഗത്തിൽ റണ്ണറപ്പായി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊയിലാണ്ടി മാപ്പിള എച്ച് എസ് എസും, ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂർ എച്ച് എസ് എസും ഒന്നാമതായി.
ഹയർ സെക്കണ്ടറിയാൽ തിരുവങ്ങൂർ എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. യു പി വിഭാഗത്തിൽ തിരുവങ്ങൂർ എച്ച് എസ് നും,  ജി.എം.യു.പി വേളൂരും ഒന്നാമതായി. കുറുവങ്ങാട് സെൻട്രൽ യു പി ക്കാണ് രണ്ടാം സ്ഥാനം. എൽ പി വിഭാഗത്തിൽ തിരുവങ്ങൂർ എച്ച് എസ് എസും പെരുവട്ടൂർ എൽ പി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. കുറുവങ്ങാട് സെൻട്രൽ യു പി രണ്ടാമതായി.
Advertisements
എച്ച് എസ് വിഭാഗം അറബിക് കലോത്സവത്തിൽ തിരുവങ്ങൂർ എച്ച് എസ് എസ് കിരീടം നേടി.
കൊയിലാണ്ടി ഐ സി.എസ് എച്ച്.എസാണ് രണ്ടാമതെത്തിയത്.  യു പി അറബിക് കലോത്സവത്തിൽ കാവുംവട്ടം മുസ്ലിം യു.പി ഒന്നാം സ്ഥാനം നേടി. ജി എം യു പി വേളൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
എൽ പി അറബിക് കലോത്സവത്തിൽ കാവും വട്ടം മുസ്ലീം യു പി യാണ് ഒന്നാമതെത്തിയത്.
ചേമഞ്ചേരി യു.പിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.  എച്ച് എസ് സംസ്കൃത കലോത്സവത്തിൽ
തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാമതായി. പൊയിൽക്കാവ് ഹയർ സെക്കണ്ടറിക്കാണ് രണ്ടാം സ്ഥാനം.  യു പി സംസ്കൃത കലോത്സവത്തിൽ അരിക്കുളം യു പി സ്കൂൾ ഒന്നാം സ്ഥാനം നേടി. കാരയാട് യു പി ക്കാണ് രണ്ടാം സ്ഥാനം.
കലോത്സവത്തിന്റെ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം എസ് ബൈജ റാണി, ജെ.എൻ പ്രേം ഭാസിൻ, കെ.എം .ഇന്ദിര, കെ ഷിജു, ഇ കെ അജിത്ത്, എ ഇ ഒ സുധ പി പി, പി വൽസല, ബിജേഷ് ഉപ്പാലക്കൽ, കെ.എം സോഫിയ, വി  ശുചീന്ദ്രൻ, ഷാജി എൻ ബാലറാം, എം പി നിഷ, ലൈസ എന്നിവർ സംസാരിച്ചു.