ഒരുമ റെസിഡൻസ് അസോസിയേഷൻ 10-ാം വാർഷികം ആഘോ,ിച്ചു

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡൻസ് അസോസിയേഷൻ 10-ാം വാർഷികം അംഗങ്ങളുടെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ബി ഇ എം യു പി സ്കൂളിൽ നടന്ന പരിപാടിയിൽ ജനറൽ കൺവീനർ അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു. നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു, ഒരുമ പ്രസിഡണ്ട് അഡ്വ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
.

.
ചടങ്ങിൽ കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്പെക്ടർ രഞ്ജിത്ത് മുഖ്യാഥിതിയായി പങ്കെടുത്തു. ബി ഇ എം സ്കൂൾ അധ്യാപകൻ രൂപേഷ് ആശംസകൾ അർപ്പിച്ചു. സാമൂഹ്യ വിപത്തായ മയക്കുമരുന്നിനെതിരെ അതീവ ജാഗ്രത പുലർത്താൻ സമ്മേളനം ആഹ്വാനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ഉൾകൊള്ളിച്ച ബോധവത്കരണ നാടകവും അരങ്ങേറി. ജനറൽ സെക്രട്ടറി ബാബു പിപി നന്ദി പറഞ്ഞു.
