സീതാറാം യെച്ചൂരിയുടെ അമരസ്മരണകൾക്ക് ഒരാണ്ട്; സംസ്ഥാനത്തുടനീളം അനുസ്മരണ പരിപാടികൾ

തിരുവനന്തപുരം: സിപിഐ എം മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന സീതാറാം യെച്ചൂരി ഓർമയായിട്ട് ഇന്ന് ഒരു വർഷം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെ 2024 സെപ്തംബർ 12നാണ് യെച്ചൂരി വിട പറഞ്ഞത്.

യെച്ചൂരിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി. സംസ്ഥാനത്തുടനീളം സിപിഐ എം നേതൃത്വത്തിൽ വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

