ഒരു പത്രിക തള്ളി. അൻവർ ഇനി സ്വതന്ത്രൻ: നിലമ്പൂരിൽ വീണ്ടും മത്സരിക്കാനിറങ്ങിയ അൻവറിന് കനത്ത തിരിച്ചടി

അൻവർ ഇനി സ്വതന്ത്രൻ: നിലമ്പൂരിൽ വീണ്ടും മത്സരിക്കാനിറങ്ങിയ അൻവറിന് കനത്ത തിരിച്ചടി. സമർപ്പിച്ച രണ്ടു പത്രികകളിൽ ഒരെണ്ണം തള്ളി. തൃണമൂൽ കോൺഗ്രസ് ചിഹ്നം ചേർത്ത് നൽകിയ പത്രികയാണ് തള്ളിയത്. ഇതോടെ ടി എം സി സ്ഥാനാർഥിയായി മത്സരിക്കാനാകില്ല. സ്വതന്ത്രനായി നൽകിയ പത്രിക അംഗീകരിച്ചിട്ടുണ്ട്. അതിനാൽ തൃണമൂൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിക്കാൻ സാധിക്കും. കേരളത്തിൽ തൃണമൂൽ കോൺഗ്രസ് രജിസ്റ്റേർഡ് പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം നിലനിൽക്കുന്നുണ്ട്.
