ദില്ലിയിൽ സൂര്യാഘാതത്തെ തുടർന്ന് ഒരു മരണം. ബിഹാർ ദർബംഗ സ്വദേശി നാൽപ്പതുകാരനായ ഫാക്‌ടറി ജീവനക്കാരനാണ് മരിച്ചത്.സർക്കാർ കണക്കിൽ ഈ സീസണിൽ സൂര്യാഘാതത്തെ തുടർന്നുള്ള ആദ്യമരണം ആണിത്. ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ഈ ആശുപത്രിയിൽ സൂര്യാഘാതമേറ്റ അഞ്ചുപേർ ചികിത്സയിൽ ആണ്.