വയോജനങ്ങളുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണം; കെ.എസ്.എസ്.പി.യു.

കൊയിലാണ്ടി: വയോജനങ്ങളുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു. സീനിയർ സിറ്റിസൺസിന് അനുവദിച്ചിരുന്ന യാത്രാ ഇളവുകളും 58, 60 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രത്യേകമായി ലഭിച്ചിരുന്ന യാത്രാ ഇളവുകൾ ഉൾപ്പെടെ നിർത്തലാക്കിയ പല ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. 40 വർഷത്തിലേറെയായി കൊയിലാണ്ടി മത്സ്യമാർക്കറ്റിൽ വിതരണ തൊഴിലാളിയായി പ്രവർത്തിച്ചുവരുന്ന മുതിർന്ന അംഗം പെരുവട്ടൂരിലെ കുന്നോത്ത് പൊയിൽ മൂസ്സയെ ആദരിച്ചു.

മത്സ്യമാർക്കറ്റിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് വി.പി. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എൻ. കെ.കെ മാരാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദൻ മസ്റ്റർ, സാംസ്കാരിക സമിതി കൺവീനർ ചേനോത്ത് ഭാസ്കരൻ മസ്റ്റർ, ടി.പി.രാഘവൻ, വി. ദാമോദരൻ മസ്റ്റർ, ഒ. രാഘവൻ മാസ്റ്റർ, ടി. വേണുഗോപാലൻ, എ. ഹരിദാസ്, വി. എം ലീല ടീച്ചർ എന്നിവർ സംസാരിച്ചു. കെ.എസ്.എസ്.പി യു പന്തലായനി ബ്ലോക്ക് വയോജന ദിനാചരണം മുതിർന്ന മത്സ്യ തൊഴിലാളി മൂസ്സക്കയെ ആദരിച്ച് കൊണ്ട് എൻ.കെ.മാരാർ ഉദ്ഘാടനം ചെയ്തു.
