നേഴ്സുമാരെ ആദരിച്ചു
![](https://koyilandydiary.com/wp-content/uploads/2024/05/31-14-1024x943.jpg)
ചേമഞ്ചേരി: നേഴ്സുമാരെ ആദരിച്ചു. ലോക നഴ്സിംഗ് ദിനത്തോടനുബന്ധിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നേഴ്സിംഗ് ദിനാചരണവും നേഴ്സ് മാരെ ആദരിക്കൽ ചടങ്ങും ഏരൂൽ ബീച്ചിൽ സിസ്റ്റർ ലിനി നഗറിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബു രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എംപി. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.
Advertisements
![](https://koyilandydiary.com/wp-content/uploads/2022/09/shobika-box.jpg)
ചടങ്ങിൽ നേഴ്സ് മാരെ ആദരിച്ചു. വാർഡ് മെമ്പർ വത്സല പുല്ല്യത്ത്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ഹാരിസ്, കല്ലിൽ ഈമ്പിച്ച ഹമ്മദ് ഹാജി, വി കെ വിനോദ് കാപ്പാട് സിസ്റ്റർ സജിനി, സിസ്റ്റർ സോജ, അന്ഷിഭ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ശരീഫ് മാസ്റ്റർ സ്വാഗതവും സത്യൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)