KOYILANDY DIARY.COM

The Perfect News Portal

എൻ എസ് യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊപ്പെട്ട നിലയില്‍

ഹൈദരാബാദ്: എൻ എസ് യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം. ആന്ധ്രയിലെ ധർമ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്‍റെ കരയിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാർ ഭൂമിയിടപാടും വ്യക്തിവൈരാഗ്യവുംമൂലം കൊലപ്പെടുത്തിയതെന്നാണ് സംശയം.
നെയ്യാർ ഡാമിൽ കൂട്ടയടി നടന്ന വിവാദ കെഎസ്‍യു ക്യാമ്പിൽ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു. കെഎസ് യു ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരിക്കെയാണ് രാജ് സമ്പത്ത് കുമാർ മരണപ്പെടുന്നത്.
Share news