KOYILANDY DIARY

The Perfect News Portal

രുചി മാത്രമല്ല; അറിയാം കറുവപ്പട്ടയുടെ ഗുണങ്ങൾ…!

വെറും രുചി മാത്രമല്ല; അറിയാം കറുവപ്പട്ടയുടെ ഗുണങ്ങൾ…! ഭക്ഷണത്തിന് രുചി നൽകാൻ ഉപയോഗിക്കുന്ന ആരോഗ്യ ഗുണമുള്ള സുഗന്ധക വ്യഞ്ജനമാണ്‌ കറുവപ്പട്ട. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് കറുവപ്പട്ട എന്ന് അറിയാമെങ്കിലും എന്തൊക്കെയാണ് അതുകൊണ്ടുള്ള ഗുണങ്ങൾ എന്ന് പലർക്കും അറിയില്ല. എന്തൊക്കെയാണ് കറുവപ്പട്ടയുടെ ഗുണങ്ങൾ എന്ന് നോക്കാം. ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ധാരാളമായി ഇതിലുണ്ട്. അതുകൊണ്ട് തന്നെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രധിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നത് കൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് കുടിക്കാൻ പറ്റിയ ഒരു പാനീയമാണ് കറുവപ്പട്ട വെള്ളം. പ്രമേഹ രോഗികൾ രാത്രി ഉറങ്ങുന്നതിനു മുൻപ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ സഹായിക്കും. മാത്രമല്ല ഇത് ശരീരത്തിലെ രക്തയോട്ടം കൂട്ടുവാനും ദഹനം മെച്ചപ്പെടുത്താനും വയർ കുറക്കാനും ഉപകരിക്കും. കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറക്കുക മാത്രമല്ല വയറ്റിലെ കൊഴുപ്പിനെ പുറന്തള്ളുവാനും സഹായിക്കുന്നു. അങ്ങനെ ശരീരഭാരം കുറക്കാനും കഴിയുന്നു.

 

കൂടാതെ ഗ്യാസ്, ദഹനക്കേട് എന്നിവ തടയാനും മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു. ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഈ വെള്ളം കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇങ്ങനെ കറുവപ്പട്ട വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ചർമത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.

Advertisements