KOYILANDY DIARY.COM

The Perfect News Portal

‘എന്റെ പിതാവ് ആവർത്തിച്ച നിലപാടെ എനിക്കുമുള്ളൂ’ വിനായകനെതിരെ കേസ് വേണ്ട; ചാണ്ടി ഉമ്മൻ

വിനായകനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് ചാണ്ടി ഉമ്മൻ. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണ് അത്. എന്തു തന്നെ പറഞ്ഞാലും ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ കേസെടുക്കണമെന്നാണ് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടത്.

‘വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. വിനായകനെതിരെ കേസെടുക്കരുത്. ഒന്നും ചെയ്യരുത്. എന്റെ പിതാവ് ആവർത്തിച്ച നിലപാടെ എനിക്കുമുള്ളൂ. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണ് അത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ.’- ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ വ്യപക പ്രതിഷേധം നടന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിനായകനെതിരെ കേസ് നല്‍കിയത്.

Advertisements
Share news