KOYILANDY DIARY

The Perfect News Portal

കോഴിക്കോട് എൻഐടിയിൽ പിഎച്ച്ഡി അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്‌: കോഴിക്കോട് എൻഐടി ഡിസംബറിൽ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ മൂന്ന്‌. സ്‌കീമുകൾ: സ്‌കീം–-1: ഇൻസ്റ്റിറ്റ്യൂട്ട് ഫെല്ലോഷിപ്പ് അല്ലെങ്കിൽ മറ്റ് ഗവ.ഫെല്ലോഷിപ്പോടുകൂടിയുള്ള ഫുൾ ടൈം പിഎച്ച്‌ഡി, ഡയറക്ട്‌ പിഎച്ച്‌ഡി(ഫുൾ ടൈം, ഫെല്ലോഷിപ്പോടെ), സ്‌കീം–-2: സെൽഫ് സ്‌പോൺസേർഡ് ഫുൾ ടൈം പിഎച്ച്‌ഡി, സ്‌കീം–-3: വ്യവസായ സ്ഥാപനങ്ങളിൽനിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽനിന്നോ സ്‌പോൺസർ ചെയ്യുന്നവർക്കുള്ള ഫുൾ ടൈം പിഎച്ച്‌ഡി.

സ്‌കീം–-4: കോഴിക്കോട് എൻഐടിയിലെ  സ്ഥിരം ജീവനക്കാർ, ഫണ്ടഡ് റിസർച്ച് പ്രോജക്ടുകളിൽ ജോലിചെയ്യുന്ന റിസർച്ച് സ്റ്റാഫ് എന്നിവർക്കുള്ള പിഎച്ച്‌ഡി പ്രോഗ്രാം, സ്കീം –-5: വ്യവസായ സ്ഥാപനത്തിൽനിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷനുകളിൽനിന്നോ എക്സേറ്റണൽ (പാർട്‌ ടൈം)  പിഎച്ച്‌ഡി. സ്കീം –-6: ബിരുദാനന്തര ബിരുദം ഇല്ലാത്ത, വ്യവസായ സ്ഥാപനം/ ആർ ആൻഡ്‌ ഡി ലാബ്‌/മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഡയറക്ട് പിഎച്ച്ഡി, എക്സ്‌റ്റേണൽ (പാർട്‌ ടൈം).  

 

ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ്, ബയോടെക്നോളജി, മെറ്റീരിയൽസ് സയൻസ് ആൻഡ്‌ എൻജിനിയറിങ്‌, മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പുകളിലാണ്‌ പഠനം നടത്താനാവുക. വിവരങ്ങൾക്ക്: www.nitc.ac.in, ഫോൺ: 0495- 2286119, 91-9446930650).

Advertisements