KOYILANDY DIARY.COM

The Perfect News Portal

പുതിയ കാവിൽ ക്ഷേത്രം: തൃദീയ ഭാഗവത സപ്താഹ യജ്ഞവും ക്ഷേത്രക്കുള സമർപ്പണവും

ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ തൃദീയ ഭാഗവത സപ്താഹ യജ്ഞവും ക്ഷേത്രക്കുള സമർപ്പണവും നവംബർ 17 മുതൽ 24 വരെ നടക്കും. സപ്താഹയജ്ഞത്തോട് അനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജയശങ്കർ ഭട്ട് നിർവഹിച്ചു. നിരവധി ഭക്തജനങ്ങൾ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.
കുളം സമർപ്പണം നവംബർ 17ന്  വൈകുന്നേരം അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുബേരൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ യജ്ഞാചാര്യൻ ബ്രഹ്മശ്രീ പഴയിടം വാസുദേവൻ നമ്പൂതിരി നിർവഹിക്കും. ചടങ്ങിൽ കൊളത്തൂർ അദ്വൈത ആശ്രമം സ്വാമിനി ശിവാനന്ദപുരി വിശിഷ്ട അതിഥിയായി പങ്കെടുക്കും. ഭഗവതി ക്ഷേത്രത്തിൽ രഞ്ജിത്ത് കെ എസ് കാവുംവട്ടം, ഭണ്ഡാര സമർപ്പണവും വിഷ്ണു ക്ഷേത്രത്തിൽ രജനി സുനിൽകുമാറിന്റെ വകയായിമേലാപ്പും സമർപ്പിച്ചു.
Share news