NDA സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു
കൊയിലാണ്ടി: എൻ.ഡി.എ. സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പര്യടനം പുരേഗമിക്കുന്നു. ബുധനാഴ്ച രാവിലെ പെരുവട്ടൂരിൽ നിന്നാരംഭിച്ച് അരീക്കൽ താഴ, ഇല്ലത്ത് താഴെ, കൊടക്കാട്ടു മുറി, കൊയിലോത്തുംപടി, അട്ടവയൽ, എസ്.എൻ.ഡി.പി. കോളെജ്, പന്തലായനി നോർത്ത്, സിവിൽ സ്റ്റേഷൻ, കോതമംഗലം, കൊരയങ്ങാട്, അരങ്ങാടത്ത്, മനയടത്ത് പറമ്പ്, വസന്തപുരം, ഏഴു കുടിക്കൽ, പൊയിൽക്കാവ് ബീച്ച്, പൊയിൽക്കാവ് ടൗൺ, കലോപ്പൊയിൽ, തുവ്വപ്പാറ, കാപ്പാട് ബീച്ച്, കാപ്പാട് ടൗൺ, ചേമഞ്ചേരി ഈസ്റ്റ് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം പൂക്കാട് ടൗണിൽ സമാപിച്ചു. കെ.വി.സുരേഷ്, അഡ്വ.വി. സത്യൻ, പിലാച്ചേരി വിശ്വൻ, പയ്യോളി നഗരസഭാ കൗൺസിലർ നിഷാ ഗിരീഷ്, വി.കെ.ജയൻ, വി.കെ. മുകുന്ദൻ,, എ.പി. രാമചന്ദ്രൻ, വയനാരി വിനോദ് എന്നിവർ സംസാരിച്ചു.




