KOYILANDY DIARY

The Perfect News Portal

സംസ്ഥാന ഐടി മിഷന് ദേശീയ പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന ഐടി മിഷന്‌ വീണ്ടും ദേശീയ പുരസ്കാരം. ഇ ഗവേണൻസ് മേഖലയിലെ മികച്ച പ്രവർത്തനത്തിന്‌ ടെക്നോളജി സഭാ പുരസ്കാരമാണ്‌ ലഭിച്ചത്‌. പൊതുജനങ്ങളിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാനും ഇ സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാനും സംസ്ഥാന ഐടി മിഷൻ നടപ്പാക്കുന്ന ഇ -സേവനം ഏകജാലക സേവന പോർട്ടലിനാണ് പുരസ്കാരം ലഭിച്ചത്. കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ ഐടി മിഷൻ ഡയറക്ടർ അനു കുമാരി പുരസ്കാരം ഏറ്റുവാങ്ങി. 

2023ലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിൽ സംസ്ഥാന ഐടി മിഷന് ആദരവും ലഭിച്ചിരുന്നു. സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങളിലും ഫ്രണ്ട്‌സ്‌ സേവന കേന്ദ്രങ്ങളിലും ലഭിക്കുന്ന ഡിജിറ്റൽ സേവനങ്ങളെല്ലാം ഇ ഗവേണൻസ്‌ വഴിയാണ്‌ നൽകുന്നത്‌. സംസ്ഥാന ഇലക്‌ട്രോണിക്സ്‌ ആൻഡ്‌ വിവരസാങ്കേതിക വിദ്യാ വകുപ്പിന്റെ കീഴിലുള്ള അക്ഷയ പദ്ധതി 2002ലാണ്‌ ആരംഭിച്ചത്‌. ആധാർ, സർക്കാർ സർട്ടിഫിക്കറ്റുകൾ, സാമൂഹ്യസുരക്ഷാ പെൻഷൻ മസ്റ്ററിങ്‌, സിഎംഡിആർഎഫ്‌, സിഎംഒ പോർട്ടലുകളിലെ അപേക്ഷകൾ, റേഷൻ കാർഡ്‌, വിവിധ സർക്കാർ പദ്ധതികളിലേക്കുള്ള അപേക്ഷകൾ എന്നിവയെല്ലാം ഇതിലൂടെയാണ്‌  നൽകുന്നത്.