പയ്യോളി ആവിക്കൽ പീടികവളപ്പിൽ നസീർ (50)നെ കാണ്മാനില്ല

കൊയിലാണ്ടി: പയ്യോളി ആവിക്കൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി. പയ്യോളി പീടികവളപ്പിൽ ബാവയുടെ മകൻ നസീർ (50)നെയാണ് കാണാതായത്. ഏപ്രിൽ 29-ാം തിയ്യതി വീട്ടിൽ നിന്നും പോയതിന് ശേഷം തിരിച്ച് എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. വീട്ടിൽ നിന്നും പോകുമ്പോൾ പീച്ച് കളർ ടീ ഷർട്ട്, ക്രീം കളർ പാന്റ്സ് എന്നിവയാണ് ധരിച്ചത്. കണ്ടു കിട്ടുന്നവർ 04962602034 (payyoli PS), 9995155105, 7034176835 എന്ന നമ്പറിൽ അറിയിക്കുക.
