KOYILANDY DIARY

The Perfect News Portal

അ​മ്മ​യും കു​ഞ്ഞും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച സം​ഭ​വ​ത്തിൽ സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രെ ഭ​ർ​ത്താ​വി​ൻ്റെ മൊ​ഴി.

കൊ​യി​ലാ​ണ്ടി: അ​മ്മ​യും കു​ഞ്ഞും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച സം​ഭ​വ​ത്തിൽ സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രെ ഭ​ർ​ത്താ​വി​ൻ്റെ മൊ​ഴി.മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന പൊ​ലീ​സി​നോ​ടാ​ണ് ​ഭ​ർ​ത്താ​വ് സി​ൽ​ക്കു ബ​സാ​ർ കൊ​ല്ലം വ​ള​പ്പി​ൽ സു​രേ​ഷ് ബാ​ബു വീ​ട്ടു​കാ​രു​ടെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് വ്യക്തമാക്കിയത്.

മ​ര​തൂ​ർ എ​ര​ഞ്ഞോ​ളി​ക്ക​ണ്ടി താ​ഴെ​കു​നി പ്ര​ബി​ത (38) ​ഒ​രു വ​യ​സ്സു​കാ​രി അ​നു​ഷി​ക എ​ന്നി​വ​രെ ന​വം​ബ​ർ 30 ന് ​രാ​വി​ലെ 11മ​ണി​യോ​ടെ​യാ​ണ് കൊ​ല്ലം റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ട്രെ​യി​ന്‍ ത​ട്ടിമ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. യു​വ​തി കു​ഞ്ഞു​മാ​യി ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞി​രു​ന്നു.

ഭ​ര്‍ത്താ​വി​ൻ്റെ അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന നി​ക്ഷേ​പം ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് ഭ​ര്‍ത്താ​വി​ൻ്റെ സ​ഹോ​ദ​ര​ങ്ങ​ള്‍ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. പ്ര​ബി​ത​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു നാ​ട്ടു​കാ​ര്‍ ആ​ക്ഷ​ന്‍ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. അ​മ്മ​യു​ടെ​യും കു​ഞ്ഞി​ൻ്റെയും മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും സു​രേ​ഷ് ബാ​ബു​വി​ൻ്റെ മൊ​ഴി​യും  പ​രി​ശോ​ധി​ക്കു​മെ​ന്നും സി.​ഐ എ​ൻ. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

Advertisements