കൊയിലാണ്ടി: സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ ഫണ്ടിൽ നിന്നും അനുവദിച്ച 95.5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഗവ. യുപിഎസ് ആന്തട്ട രണ്ടാം നില കെട്ടിടത്തിന്റെ ഉദ്ഘാടനം മാർച്ച് 7ന് നടക്കും. കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വൈകിട്ട് നാലുമണിക്ക് ഉദ്ഘാടനം ചെയ്യും.