എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
കോഴിക്കോട് റൂറൽ ഡിസ്ട്രിക്ട് പോലീസ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടി ഭരണസമിതി അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനിൽകുമാർ വി പി (പ്രസിഡണ്ട്), ബാലുശ്ശേരി പോലീസ് സ്റ്റേഷൻ എ.എസ്.ഐ രാജേഷ് പി വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

സപ്നേഷ് ഒ (കൊടുവള്ളി പോലീസ് സ്റ്റേഷൻ), സി വിജയകുമാർ (റെയിൽവേ കോഴിക്കോട്), മുഹമ്മദ് ഷമീർ (ബാലുശ്ശേരി പോലീസ് സ്റ്റേഷൻ), അരവിന്ദൻ (നാദാപുരം പോലീസ് സ്റ്റേഷൻ), ഷിജിത്ത് (ഡി എച്ച് ക്യു കോഴിക്കോട് റൂറൽ), ഷൈജു വി പി (കൊയിലാണ്ടി പോലീസ് സ്റ്റേഷൻ), വി കെ ഷീബ (കാക്കൂർ പോലീസ് സ്റ്റേഷൻ), ബിന്ദു (വനിത സെൽ വടകര), ദീപ (വടകര പോലീസ് സ്റ്റേഷൻ) തുടങ്ങിയവർ ഉൾപ്പെട്ട പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
