തൊഴിലാളികൾക്കായി മെയ് ദിന കായിക മത്സരങ്ങൾ നടത്തി

കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മാനാഞ്ചിറ മൈതാനത്ത് മെയ്ദിന കായിക മത്സരങ്ങൾ നടത്തി. അത്‌ലറ്റിക്സ് ഇനങ്ങളായ ജാവലിങ് ത്രോ, ഷോട്ട്പുട്ട്, കമ്പവലി തുടങ്ങിയവയിൽ പുരുഷ – വനിതാ മത്സരങ്ങൾ നടന്നു. ക്യാഷ് അവാർഡും മെഡലുകളും നൽകി. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് ഡോ. റോയ് ബി ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഭു പ്രേംനാഥ്, എക്സിക്യൂട്ടീവ് അംഗം ഇ കോയ എന്നിവർ സംസാരിച്ചു.
