KOYILANDY DIARY.COM

The Perfect News Portal

‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റര്‍ പ്രകാശിപ്പിച്ചു

കോഴിക്കോട്‌: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും കേരള ആര്‍ട്‌സ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റര്‍ നടൻ മോഹന്‍ലാലും മന്ത്രി പി എ മുഹമ്മദ് റിയാസും ചേര്‍ന്ന് പ്രകാശിപ്പിച്ചു. ഗോകുലം ഗ്രാന്‍ഡിൽ നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പിന്റെ സ്‌നേഹസമ്മാനമായ ഓണപ്പുടവ മന്ത്രി മോഹന്‍ലാലിന് സമ്മാനിച്ചു.

കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡ് (കെടിഐഎല്‍) ചെയര്‍മാന്‍ എസ് കെ സജീഷ്, ഡിടിപിസി സെക്രട്ടറി ഡോ. നിഖില്‍ദാസ്, സര്‍ഗാലയ സിഇഒ ശ്രീപ്രസാദ്, കെ സി ബാബു, ഡോ. അലക്സാണ്ടർ എന്നിവർ പങ്കെടുത്തു. 31 മുതല്‍ സെപ്തംബര്‍ ഏഴുവരെയാണ് ഓണാഘോഷം. പൂക്കളമത്സരത്തോടെയാണ് മാവേലിക്കസിന് തുടക്കമാവുക. തുടര്‍ന്ന് ഏഴ് ദിവസങ്ങളിൽ കോഴിക്കോട് ബീച്ച്, ലുലുമാള്‍, ഭട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ ഹാള്‍, ബേപ്പൂര്‍ ബീച്ച്, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളിലായി വ്യത്യസ്ത കലാപരിപാടികള്‍ അരങ്ങേറും.

 

കെ എസ് ചിത്ര, എം ജയചന്ദ്രന്‍, സിദ് ശ്രീറാം, സിതാര കൃഷ്ണകുമാര്‍, ജോബ് കുര്യന്‍, ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവരുടെ സംഗീതപരിപാടികള്‍ ഉണ്ടാകും. നവ്യ നായര്‍, റിമ കല്ലിങ്കല്‍, പാരീസ് ലക്ഷ്മി തുടങ്ങിയവരും മാവേലിക്കസിന്റെ ഭാഗമാകും. ഒമ്പത് വേദികളിലായി അമ്പതോളം കലാകാരന്‍മാരാണ് വിവിധ പരിപാടികള്‍ അവതരിപ്പിക്കുക. കൈത്തറി മേള, വ്യാപാരപ്രദര്‍ശനം, ഭക്ഷ്യമേള, പുസ്തകമേള എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.

Advertisements

 

Share news