KOYILANDY DIARY.COM

The Perfect News Portal

ചെണ്ടുമല്ലി കൃഷിക്ക് പിറകെ നിലക്കടലയും ചീരയും വിളയിച്ച് മാരി ഗോൾഡ് കൃഷി കൂട്ടം

കൊയിലാണ്ടി: ചെണ്ടുമല്ലി വിളയിച്ച് പേരും പെരുമയുമറിയിച്ച പുളിയഞ്ചേരിയിൽ നിലക്കടലയും ചീരയും വിളയിക്കാനൊരുങ്ങി മാരി ഗോൾഡ് കൃഷി കൂട്ടം. പുളിയഞ്ചേരിയിൽ ചെണ്ടുമല്ലി വിളയിച്ച് നാടാകെ പെരുമ പരത്തിയ മാരിഗോൾഡ് കൃഷി കൂട്ടമാണ് ഇത്തവണ പുതിയ പരീക്ഷണവുമായി രംഗത്തെത്തിയത്. 50 സെൻ്റ് സ്ഥത്താണ് നിലക്കടല കൃഷി പരീക്ഷണാടിസ്ഥാനത്തിൽ ചെയ്യുന്നത്, കൂടാതെ ചീര, വാഴ തുടങ്ങിയ വിളകളും നട്ടു വളർത്തിയിരിക്കുകയാണ്.
ചീരവിളവെടുപ്പ് ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. ആദ്യ വിൽപ്പന നാലാം വാർഡ് കൗൺസിലർ രമേശൻ മാസ്റ്റർ ഏറ്റുവാങ്ങി. വില്പന തുടരുന്നു. പരിസ്ഥിതി പ്രവർത്തകൻ ലിനീഷ് കൊയിലാണ്ടി  നേതൃത്വം നൽകുന്ന എട്ടംഗ കൂട്ടായ്മയാണ് കൃഷി ചെയ്യുന്നത്. ശ്രീജ, ജീതു,  ബിന്ദു, അജിത, രാധ, പുഷ്പ, ബീന എന്നവരാണ് ടീം അംഗങ്ങൾ.
Share news