മാർച്ച് നടത്തി
മാർച്ച് നടത്തി. കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ്സ് പിരിച്ച് ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുക, പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉടനെ വിതരണം ചെയ്യുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു മാർച്ച്.
കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി കേരളത്തിലെ 140 അസംബ്ലി മണ്ഡലം കേന്ദ്രങ്ങളിലെ സർക്കാർ ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തുന്നതിൻ്റെ ഭാഗമായി നടന്ന മാർച്ച് സി.പി.ഐ ജില്ലാ കമ്മറ്റി അംഗം ഇ.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. ടി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം കെ.സന്തോഷ്, കിസാൻ സഭ മണ്ഡലം സെക്രട്ടറി പി.കെ. വിശ്വനാഥൻ, അനിൽകുമാർ ഇരിങ്ങൽ, എം.ടി. ചന്ദ്രൻ, മനോജ്. കെ എന്നിവർ സംസാരിച്ചു. കൃഷ്ണൻ.ബി, ഉണ്ണികൃഷ്ണൻ മുചുകുന്ന്, നിഷ.കെ.എൻ, പ്രമീള. പി.കെ, ശിവൻ മന്ദമംഗലം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.



                        
