മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം പുനരാരംഭിച്ചു

കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം പുനരാരംഭിച്ചു. നവീകരണ പ്രവർത്തനം മൂന്നാം ഘട്ടത്തിലെ പ്രവർത്തിയാണ് പുനരാരംഭിച്ചത്. നാട്ടുകാരുടെ സഹായത്തോടുകൂടി ക്ഷേത്ര കമ്മിറ്റിയാണ് പ്രവർത്തനം നടത്തുന്നത്. ഇതുവരെ 20 ലക്ഷത്തിൽപരം രൂപ ചെലവഴിച്ചുള്ള പ്രവർത്തനമാണ് പൂർത്തിയായത്.

പൂർണതോതിൽ നവീകരണം നടത്തുവാൻ ഒരുകോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ശില്പി ഒ ടി വിജയൻ്റ നേതൃത്വത്തിലുള്ള തൊഴിലാളികളാണ് പ്രവൃത്തി നടത്തുന്നത്. 500 വർഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രക്കുളം. സമീപത്തെ കിണറുകളുടെ ജലവിതാനം നിലനിർത്തുന്നതിൽ ഈ ക്ഷേത്രക്കുളത്തിന് വലിയ പങ്കുണ്ട്.

